Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plastic Bag

Palakkad

പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളു​ടെ ക്ഷാ​മം: നെ​ൽ​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

നെ​ന്മാ​റ: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ നെ​ൽ​ക​ർ​ഷ​ക​രു​ടെ വ​യ​ലു​ക​ളി​ലേ​ക്കും വ്യാ​പി​ച്ചു.

കൊ​യ്ത്തു​കാ​ലം സ​ജീ​വ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലു​സം​ഭ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് ക​ർ​ഷ​ക​രെ വ​ലി​യ ആ​ശ​ങ്ക​യി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്.

ആ​ഗോ​ള വി​പ​ണി​യി​ൽ പെ​ട്രോ​ളി​യം വി​ല ഉ​യ​ർ​ന്ന​തും വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ളും ചേ​ർ​ന്ന​തോ​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് ഉ​ത്പാ​ദ​നം കൂ​ട്ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ വി​പ​ണി​യി​ൽ ചാ​ക്കു​ക​ളു​ടെ ല​ഭ്യ​ത കു​റ​യു​ക​യും വി​ല കു​ത്ത​നെ ഉ​യ​രു​ക​യും ചെ​യ്തു.

കൊ​ടു​വാ​യൂ​ർ ച​ന്ത​യി​ൽ ക​ഴി​ഞ്ഞ​മാ​സം​വ​രെ ഒ​രു ചാ​ക്കി​ന് 11 രൂ​പ​യാ​യി​രു​ന്നു വി​ല. എ​ന്നാ​ൽ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ഇ​ത് 15 രൂ​പ​യാ​യി ഉ​യ​ർ​ന്നു. 50- 55 കി​ലോ നെ​ല്ലു​നി​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​രോ​ചാ​ക്കി​നും ക​ർ​ഷ​ക​ർ​ക്ക് നാ​ലു രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വാ​ണ് വ​രു​ന്ന​ത്.

ഏ​ക്ക​റി​നു ശ​രാ​ശ​രി 2,000 കി​ലോ നെ​ല്ല് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഏ​ക​ദേ​ശം 40 ചാ​ക്കു​ക​ൾ ആ​വ​ശ്യ​മാ​ണ്.

അ​തി​നാ​ൽ ഒ​രു ഏ​ക്ക​റി​നു​മാ​ത്രം 160 രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വ് ഈ​യി​ന​ത്തി​ൽ വ​രു​ന്നു.

ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക​ഭാ​രം സൃ​ഷ്ടി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ജി​ല്ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളു​ടെ ഭൂ​രി​ഭാ​ഗ​വും ത​മി​ഴ്നാ​ട്ടി​ലെ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​ണ് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​വി​ടെ​യും ഉ​ത്പാ​ദ​ന കു​റ​വും ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന​തോ​ടെ വി​ത​ര​ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

വി​ല​ക്ക​യ​റ്റ​വും ക്ഷാ​മ​വും ഒ​രു​പോ​ലെ ബാ​ധി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ പ​ഴ​യ ചാ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് കീ​റ​ലു​ക​ളും ഓ​ട്ട​ക​ളും തു​ന്നി വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന നി​ല​യി​ലാ​ണ്.

ചി​ല​ർ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലൂ​ടെ​യും കൃ​ഷി​വ​കു​പ്പി​ലൂ​ടെ​യും സ​ഹാ​യം തേ​ടു​ന്നു​ണ്ട്. ഇ​തി​നി​ടെ, ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​രു​ന്നു. ചാ​ക്കു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം വി​ല നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up